ddddd

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റിനെതിരെ പ്രതിപക്ഷത്തിന്റെ വിമർശനം. ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവും മോശം ബഡ്‌ജറ്റാണ് ഇത്തവണത്തേതെന്ന് കോൺഗ്രസ് അംഗവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ ആർ.കെ. അൻസജിതാ റസൽ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങളായ രാധാകൃഷ്‌ണൻ നായർ, ജലീൽ എന്നിവർ പ്രതിഷേധവുമായെത്തി. ചർച്ചയ്‌ക്ക് അനുവദിക്കപ്പെട്ട സമയത്ത് പറയേണ്ട കാര്യങ്ങൾ ഇപ്പോൾ പറയേണ്ടതില്ലെന്നായിരുന്നു അവരുടെ വാദം. ബഡ്‌ജറ്റ്‌ അവതരണസെഷൻ അവസാനിച്ചതായി പ്രസിഡന്റ് അറിയിച്ചതോടെ കോൺഗ്രസിലെ വെള്ളനാട് ശശി പ്രതിഷേധവുമായെത്തിയെങ്കിലും യോഗം പിരിഞ്ഞതോടെ പ്രതിഷേധം അവസാനിക്കുകയായിരുന്നു.