തിരുവനന്തപുരം: ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥ 24ന് ജില്ലയിൽ പ്രവേശിക്കും. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ വൈകിട്ട് 3.30ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ജാഥയെ വരവേൽക്കും. 4ന് വർക്കല, 5 ന് ചിറയിൻകീഴ് മണ്ഡലങ്ങളിലെ സ്വീകരണത്തിനുശേഷം 6 ന് കിളിമാനൂരിൽ സമാപിക്കും. 25ന് രാവിലെ 10ന് ശ്രീകാര്യം, 11ന് കല്ലറ, വൈകിട്ട് 4 ന് ആര്യനാട്, 6ന് മലയിൻകീഴ് സമാപനം. 26ന് രാവിലെ 10 ന് വെള്ളറടയിൽ നിന്ന് തുടങ്ങും. 11ന് നെയ്യാറ്റിൻകര, വൈകിട്ട് 4ന് വിഴിഞ്ഞം, 5 ന് നായനാർ പാർക്കിൽ സമാപനം. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇവിടെ ജാഥയെ സ്വീകരിക്കും. സമാപനസമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.
വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം പ്രവർത്തനം വിലയിരുത്തി. അഡ്വ. ജി.ആർ. അനിൽ, അഡ്വ. എസ്. ഫിറോസ് ലാൽ, പനയ്ക്കോട് മോഹനൻ, നന്ദിയോട് സുഭാഷ് ചന്ദ്രൻ, അഡ്വ. ആർ. സതീഷ്കുമാർ, എൻ.എം. നായർ, ചാല സുരേന്ദ്രൻ, എം.എം. മാഹീൻ, സബീർ തൊളിക്കുഴി, പീരുമുഹമ്മദ്, എസ്.വി. സുരേന്ദ്രൻനായർ, അഡ്വ. സജയൻ തുടങ്ങിയവർ പങ്കെടുത്തു.