dddd

 അഞ്ചുലക്ഷം രൂപയും മൊബൈലും നഷ്ടപ്പെട്ടു

കൊല്ലം: വാഹനം വാങ്ങാനെത്തിയവർ ഉടമയായ യുവാവിനെ മർദ്ദിച്ച് വഴിയിൽ തള്ളിയ ശേഷം വാഹനവും പണവുമായി കടന്നു. പട്ടാഴി തെക്കേത്തേരി ഗായത്രിയിൽ അജയിനെയാണ് (21) മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അജയ് കാർ വിൽപ്പനയ്ക്കുണ്ടെന്ന് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയത്. കാർ ഓടിച്ചുനോക്കാനായി കൊണ്ടുപോയപ്പോൾ അജയ് കൂടെ കയറി. അന്തമൺ പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അജയിനെ മർദ്ദിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. കാറിന്റെ ഡാഷ് ബോർഡിൽ അഞ്ചുലക്ഷം രൂപയും തന്റെ മൊബൈൽ ഫോണും ഉണ്ടായിരുന്നുവെന്നും ഇതും നഷ്ടപ്പെട്ടെന്നാണ് പൊലീസിൽ പരാതി നൽകിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.