award

തിരുവനന്തപുരം: അക്ഷയ ഊർജ്ജ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ്ജ അവാർഡ് വിതരണ ചടങ്ങ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എം മണി അദ്ധ്യക്ഷനായ ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അവാർ‌ഡുകൾ വിതരണം ചെയ്തു.

അക്ഷയ ഊ‌ർജ്ജ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ​വി.കെ.ദാമോദരൻ സ്വീകരിച്ചു. അക്ഷയ ഊർജ്ജം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യവസായ സ്ഥാനപത്തിനുള്ള പുരസ്കാരം കോഴിക്കോട് നിലാംബരി എക്സ്‌പോർട്സിനു വേണ്ടി എം.ഡിമാരായ കെ.വി.വിശ്വനാഥനും ഷീബാ വിശ്വനാഥനും ചേർന്ന് സ്വീകരിച്ചു.

മറ്റ് വിഭാഗങ്ങളിലായി കാലിക്കറ്റ് സർവകലാശാല കോ- ഓപ്പറേറ്റീവ് സ്റ്റോഴ്സ് ലിമിറ്റ‌ഡ്,​ തൃശൂർ ക്ലിനിക് ഡെന്റിസ്ട്രി,​ കോഴിക്കോട് നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്,​ കോഴിക്കോട് ഹെൽപ്പിംഗ് ഹാൻഡ്സ് കെയർഹോം,​ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്,​ ഗോ ഗ്രീൻ സോളാർ,​ സ്പെക്ട്രം ടെക്നോ പ്രോഡക്ട്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കു വേണ്ടിയും പ്രതിനിധികൾ അവാർഡുകൾ സ്വീകരിച്ചു.

അനെർട്ടിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ കൗൺസിലർ മേരി പുഷ്പം,​ അനെർട്ട് ഡയറക്ടർ അമിത് മീണ,​ കെഎസ്.ഇ.ബി സി.എം.ഡി എൻ.എസ്.പിള്ള,​ വി.സി.അനിൽകുമാർ,​ ഡോ.ആർ.ഹരികുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.