1

കാഞ്ഞിരംകുളം: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ സിദ്ധ ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി അദ്ധ്യക്ഷതവഹിച്ചു. വൈസ് 'പ്രസിഡന്റ് കെ. ചെല്ലപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മലാതങ്കരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഷീല മേബ്ലറ്റ്, പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ് തുടങ്ങിയവർ സംസാരിച്ചു.