
തിരുവനന്തപുരം: ശമ്പള കമ്മിഷൻ ശുപാർശ പ്രകാരമുള്ള പെൻഷൻ പരിഷ്കരണ ഉത്തരവിറക്കി. നേരത്തെ മന്ത്രിസഭ പരിഗണിക്കാതിരുന്ന 80 വയസുകഴിഞ്ഞവർക്ക് 1000 രൂപ അധികം നൽകുന്ന കാര്യവും ഉത്തരവിലുൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങളെല്ലാം 17ന് ചേർന്ന കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ചിരുന്നതാണ്.