general

ബാലരാമപുരം:പുനലൂർ ജനകീയ വേദിയുടെ പി.എൻ.പണിക്കർ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരത്തിന് പ്രമുഖ സാംസ്കാരിക പ്രവർത്തകനും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ മഹേഷ് മാണിക്കം അർഹനായി.കുട്ടികളുടെ കൊച്ച്സാറ് പി.എൻ പണിക്കരായ കഥ എന്ന കൃതിക്കാണ് അവാർഡ്. . അവാർഡ് പ്രഖ്യാപനത്തിൽ ജനകീയ കവിത വേദി പ്രസിഡന്റ് കെ.കെ ബാബു,​ ജൂറി അംഗങ്ങളായ ബാബു പാക്കനാർ,​ ഫാദർ ജോൺ സ്ലീബ എന്നിവർ സംബന്ധിച്ചു. ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് പി.എൻ.പണിക്കരുടെ ജന്മദിനമായ മാർച്ച് ഒന്നിന് കൊല്ലത്ത് വിതരണം ചെയ്യും.