pic

ഇന്ന് ഫോട്ടോഷൂട്ടുകൾ ഏതൊക്കെ രീതിയിലാണ് പുറത്തുവരുന്നതെന്ന് ആർക്കും പറയാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പൊതുജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഫോട്ടോഷൂട്ടുകൾ വരാറുള്ളത്. ഓരോ ഫോട്ടോ ഷൂട്ടും വ്യത്യസ്തമാക്കാനാണ് ഫോട്ടോഗ്രാഫേഴ്സും മോഡൽസും ശ്രമിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ആശയങ്ങൾ, ചിത്രീകരിക്കുന്ന സ്ഥലങ്ങൾ, വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നത് ഫോട്ടോഷൂട്ടുകളിലും പ്രകടമാണ്.

pic

സോഷ്യൽ മീഡിയയിൽ പ്രശംസകൾ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങൾ നൽകുന്ന ഫോട്ടോ ഷൂട്ടുകളും ഇതിൽപ്പെടും. അതുപോലെ വിമർശനങ്ങൾ നേരിട്ട ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട മോഡൽസ് ആണ് കൂടുതൽ വിമർശനങ്ങൾ നേരിടുന്നത്. ശരീരം പ്രദർശിപ്പിച്ചുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്നത് തന്നെയാണ് ഇത്തരത്തിൽ വിമർശനങ്ങൾക്ക് കാരണം. പ്രത്യേകിച്ചും സദാചാരവാദികളുടെ കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിൽ നിറയുന്നത്. കേരളത്തിൽ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ വിമർശനങ്ങൾ താരം കേട്ടിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പുതിയ ഫോട്ടോകളുമായി വീണ്ടും സജീവമാവുകയാണ് പതിവ്. ശരീരം വ്യത്യസ്തമായ വസ്തുക്കൾകൊണ്ട് മറച്ച് ഫോട്ടോഷൂട്ട് നടത്തുക എന്നുള്ളത് ഗ്രീഷ്മയുടെ പ്രത്യേകതയാണ്. വാഴയില, ചേമ്പില, തലയണ എന്നിവ കൊണ്ട് ശരീരം മറച്ചുള്ള ഗ്രീഷ്മയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.