
തിരുവനന്തപുരം: വ്യാപാര ലൈസൻസ് ഫീസ് പുതുക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28ൽ നിന്ന് ജൂൺ 30 വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത്, വർക്കിംഗ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്‌ണൻ, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.