കിളിമാനൂർ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യവുമായി ബിനോയ് വിശ്വം ക്യാപ്റ്റനായുള്ള തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് വൈകിട്ട് 5ന് കിളിമാനൂരിലെത്തും. ജാഥയെ എ.ഡി.എഫ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ കുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനത്തിൽ സ്വീകരണം നൽകും. ഇതിനായി എ.എം. റാഫി ചെയർമാനായും അഡ്വ. എസ്. ജയചന്ദ്രൻ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ 206 ബൂത്തുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.

എൽ.ഡി.എഫ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ എ.എം. റാഫി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ആർ. രാമു, ബി. സത്യൻ എം.എൽ.എ, എസ്. ജയചന്ദ്രൻ, കെ.എസ്. ബാബു, കിളിമാനൂർ പ്രസന്നൻ, വല്ലൂർ രാജീവ്, കോരാണി സനിൽ, എ.എം. സാലി എന്നിവർ പങ്കെടുത്തു. സംഘാടക സമിതി നടത്തിയ പത്രസമ്മേളനത്തിൽ സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.