bul-b

കിളിമാനൂർ: വാമനപുരം ആനാകുടി മുളമന സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് വിഭാഗത്തിലെ കുട്ടികൾ സ്വന്തമായി പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ബൾബുകൾ നിർമ്മിച്ചു.

ആദ്യ ഘട്ടത്തിൽ ഒൻപത് വാട്സിന്റെ ഇരുനൂറോളം ബൾബുകളാണ് ഉണ്ടാക്കിയത്.

മുൻ വർഷങ്ങളിൽ കുട്ടികൾ നിർമ്മിച്ച നാനോ എൽ.ഇ.ഡി ലൈറ്റ്, എൽ.ഇ.ഡി നക്ഷത്ര വിളക്കുകൾ, റബർ ടാപ്പിംഗ് ലൈറ്റ് എന്നിവയും ഇതിനകം ജനപ്രീതി നേടിയിരുന്നു. ഇവയൊക്കെ വിറ്റു കിട്ടുന്നതിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം സ്കൂളിന്റെ പരിസരത്തുള്ള പാലിയേറ്റീവ് കെയർ രോഗികൾക്ക് സഹായമേകിയും ഇവർ മാതൃകയാകുന്നുണ്ട്.

കുട്ടികൾ നിർമ്മിച്ച ഇലക്ട്രാ എൽ.ഇ.ഡി ബൾബുകളുടെ ആദ്യ വില്പന ഉദ്ഘാടനം ടി.കെ.കെ. നായർ നിർവഹിച്ചു. കേടായ ബൾബുകൾ റിപ്പയർ ചെയ്ത് നൽകുന്ന എൽ.ഇ ഡി ക്ലിനിക്ക് സ്കൂൾ മാനേജർ ആർ.എം. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽമാരായ കെ.ആർ. ഷാജികുമാർ, എ.കെ. അജീബ്, പ്രഥമാദ്ധ്യാപിക ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.