1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എസ്.ഐ ആ‌ദർശിനെ ആക്രമിച്ച കേസിൽ ക്രിമിനൽ കേസുകളിലെ പ്രതിയായ ഒരാൾ പിടിയിലായി. മുള്ളറവിള കൊല്ലകോട് വീട്ടിൽ രാമഭദ്രന്റെ മകൻ വൈശാഖ് (31) ആണ് പിടിയിലായത്. തിങ്കളാഴ്ച പെരുമ്പഴുതൂർ മുള്ളറവിളയിലായിരുന്നു സംഭവം. കൂട്ടംകൂടി നിന്നപ്പോൾ പിരിഞ്ഞ് പോകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇയാൾ പോകാൻ തയ്യാറാകാതെ പൊലീസിനെ ചീത്തവിളിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടെത്തിച്ചെങ്കിലും എസ്.ഐയെയും കൂടെയുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു. കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയതിനും മർദ്ദിച്ചതിനുമാണ് കേസെടുത്തത്.