home

വെഞ്ഞാറമൂട് : കുടുബശ്രീ മൈക്രോ യൂണിറ്റുകളുടെ ഉത്പന്നങ്ങൾക്ക് സ്ഥിര വിപണിയും അംഗങ്ങൾക്ക് സ്ഥിരവരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വാമനപുരം ബ്ലോക്കിൽ നടപ്പിലാക്കുന്ന ഹോം ഷോപ്പ് എസ്.വി.ഇ.പി യുടെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. കോമളം, വൈസ് പ്രസിഡന്റ്‌ എം.എസ്. റാസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അസീന ബീവി, കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ ഡോ. കെ.ആർ. ഷൈജു, എ.ഡി.എം സി. ഷാനിമോൾ, ബി.എൻ.എസ്.ഇ.പി ചെയർപേഴ്സൺ ബീന സുരേഷ്, വൈസ് ചെയർപേഴ്സൺ സുലേഖ, ഡി.പി.എം ആദിത്യ, മെന്റർ ലില്ലി കുട്ടി, എം.ഇ.സിമാർ, സംരംഭകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.