
മലയിൻകീഴ് :വീട്ടിൽ ഒരു ലാബ് (ലാബ് അറ്റ് ഹോം)പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഐശ്വര്യ.എസ്.കുമാറിന് വീട്ടിലെത്തി പഠന കിറ്റ് നൽകി നിർവഹിച്ചു.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിയുെട അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജീനകുമാർ,വാർഡ് അംഗം ജയകുമാരി,എസ്.എസ്.കെ.ജില്ലാ പ്രോഗ്രാംഓഫീസർ ബി.ശ്രീകുമാർ,ബി.പി.സി.കാട്ടാക്കട എൻ.ശ്രീകുമാർ,പ്രിൻസിപ്പാൾ ബി.ആർ.പ്രീത,പി.ടി.എ.പ്രസിഡന്റ് പി.പ്രശാന്ത്,ഹെഡ്മാസ്റ്റർ ഗോപകുമാർ എന്നിവർ സംസാരിച്ചു.