mgm-magazin-award

വർക്കല:ആൾകേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ആർ.വാസുദേവൻപിളള മെമ്മോറിയൽ ബെസ്റ്റ് മാഗസിൻ അവാർഡ് അയിരൂർ എം.ജി.എം മോഡൽ സ്കൂളിന് ലഭിച്ചു.കൊച്ചി കലൂരിൽ നടന്ന ചടങ്ങിൽ മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൽറഹിമിൽ നിന്നും പ്രിൻസിപ്പൽ ഡോ.എസ്.പൂജ അവാർഡ് ഏറ്റുവാങ്ങി. സി.ബി.എസ്.ഇ സ്കൂൾ മാനേജമെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിംഖാൻ,പേട്രൺ ഡോ.കെ.വർഗീസ്, ട്രഷറർ സി.എ.എബ്രഹാംതോമസ്,സെക്രട്ടറി പി.എസ്.രാമചന്ദ്രൻ,ശബരിഗിരി സ്കൂൾ മാനേജർ ഡോ.വി.കെ.ജയകുമാർ, ഡോ.വി.സജിത് വിജയരാഘവൻ എന്നിവർ പങ്കെടുത്തു.