തിരുവനന്തപുരം: സർക്കാർ സർവീസിൽ ഈ വർഷം പ്രതീക്ഷിക്കുന്ന എത്ര ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തുവെന്ന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തിയേക്കും. കണക്കുകൾ സർക്കാർ ശേഖരിക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്ന പശ്ചാത്തലത്തിൽ കൂടിയാണിത്.
റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് സമർപ്പിക്കാൻ എല്ലാ വകുപ്പുമേധാവികൾക്കും ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി സർക്കുലർ അയച്ചു.
2021ൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ സെപ്തംബറിൽ തന്നെ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതെത്ര പേർ പാലിച്ചെന്നും എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്നും അറിയാനാണ് പുതിയ സർക്കുലർ.