
കല്ലമ്പലം : ഊർജ്ജ സംരക്ഷണവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച നിലാവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പള്ളിക്കൽ കൊട്ടിയംമുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. വി ജോയി എം.എൽ.എ ആദ്യ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, ജില്ലാപഞ്ചായത്തംഗം ടി ബേബിസുധ, വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്.എസ്. ബിജു, ഷീബ, ആർ. രമ്യു,പഞ്ചായത്ത് സെക്രട്ടറി ഷീജാമോൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.