chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ 26 മുതൽ മാർച്ച് 11 വരെ നടക്കുന്ന ശിവരാത്രി മഹോത്സവം, മഹാരുദ്ര യജ്ഞം എന്നിവക്ക് മുന്നോടിയായുള്ള സംഘാടക സമിതി ഓഫീസിന്റെ ഉദ്‌ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, ക്രൈംബ്രാഞ്ച് എസ്.പി എസ്. രാജേന്ദ്രൻ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ഉത്സവ കമ്മിറ്റി കൺവീനർ വി.കെ. ഹരികുമാർ, അംഗങ്ങളായ ജനാർദ്ദനൻ നായർ, പള്ളിമംഗലം പ്രേംകുമാർ, ഓലത്താന്നി അനിൽ എന്നിവർ പങ്കെടുത്തു.