bjp

തിരുവനന്തപുരം: എൻ.ഡി.എ തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം തൈക്കാട് ഇലങ്കം നഗറിൽ

കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി നിർവഹിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത്ഥ് നാരായൺ, കർണാടക ചീഫ് വിപ്പ് വി. സുനിൽകുമാർ എം.എൽ.എ, എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യു, കേരളാ കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, എസ്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രൻ, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ,പി.കെ. കൃഷ്ണദാസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.