
തിരുവനന്തപുരം: പി.എസ്.സി പത്താംക്ലാസ് തല പൊതുപ്രാഥമിക പരീക്ഷയുടെ 25ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന രണ്ടാംഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരം നീറമൺകര എം.എം.ആർ.എച്ച്.എസ്.എസിലെ സെന്റർ 1ൽ പരീക്ഷയെഴുതേണ്ടവർ നേമം ഗവ. യു.പി.എസിലും നീറമൺകര, എം.എം.ആർ.എച്ച്.എസ്.എസിലെ സെന്റർ 2ൽ പരീക്ഷയെഴുതേണ്ടവർ നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലും എഴുതണം. ഉദ്യോഗാർത്ഥികൾ പരീക്ഷയ്‌ക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റുമായി പുതിയ കേന്ദ്രങ്ങളിൽ എത്തണം .
വകുപ്പുതല പരീക്ഷ അവസാന തീയതി നീട്ടി
ജനുവരി 2021 ലെ വകുപ്പുതല പരീക്ഷാ വിജ്ഞാപന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 6 രാത്രി 12 മണി വരെ ദീർഘിപ്പിച്ചു.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്‌പെക്ടർ (മെഷിനിസ്റ്റ്) (കാറ്റഗറി നമ്പർ 549/17) തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 2, 3, 4, 9 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം ഫോൺ : 0471 2546446.
കായികക്ഷമതാ പരീക്ഷ
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 42/18, 43/18, 44/18) തസ്തികയുടെ കായികക്ഷമതാ പരീക്ഷ മാർച്ച് 2 ന് രാവിലെ 6 ന് തിരുവനന്തപുരം എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടത്തും.ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം ലഭിക്കില്ല.