
നാഗർകോവിൽ: അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ മാർത്താണ്ഡം പൊലീസ് അറസ്റ്റ് ചെയ്തു. മരുത്തൻകോട് സ്വദേശികളായി സ്റ്റാലിൻ (23), സഞ്ജയ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ചെമ്മൻകാല മണ്ണപഴിഞ്ഞി ദേവീക്ഷേത്രത്തിലും, കിരണ്യമങ്കലം മഹാവിഷ്ണു ക്ഷേത്രത്തിലും കാണിക്കവഞ്ഞിയുടെ പൂട്ട് തകർത്ത് പണം കവർന്ന സംഭവത്തിലാണ് പിടിയിലായത്. മാർത്താണ്ഡം എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.