unnikrishnan

പാറശാല: നിരവധി മോഷണ കേസിലെ പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം പൂഴനാട് ചാനൽകരയ്ക്ക് സമീപം വിഷ്ണുഭവനിൽ തിരുവല്ലം ഉണ്ണിയെന്ന ഉണ്ണികൃഷ്ണൻ (57) ആണ് പിടിയിലായത്. നെടിയാംകോട് ഒലിവ് ഫാൻസി സ്റ്റാർ കുത്തിത്തുറന്ന് 28,400 രൂപയുടെ സാധങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ്. നെയ്യാറ്റിൻകര ഡി വൈ.എസ്.പി. ബിനുവിന്റെ നിർദ്ദേശ പ്രകാരം പാറശാല സി.ഐ സോളമൻ എസ്.ഐ ശ്രീജിത്ത് ജനാർദ്ദനൻ ഷാഡോ പൊലീസ് അംഗങ്ങളായ ജോസ്,പോൾവിൻ, പ്രവീൺ, ആനന്ദ്, അജിത്ത്, അനീഷ്.. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.