
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ജീവനക്കാർക്ക് ഇടക്കാല സഹായമായി ശമ്പളത്തിൽ 10% വർദ്ധന വരുത്താൻ നിർദേശം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ 1000 രൂപ മുതൽ 2000 രൂപ വരെ വർദ്ധന വരുത്തുന്നതിന് ധാരണയായത്. ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ, ഇൻഷ്വറൻസ് എന്നിവ ഏർപ്പെടുത്താനും അതത് ഡി.ടി.പി.സികൾക്ക് നിർദേശം നല്‍കി.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ച് പഠിക്കാനായി രൂപീകരിച്ച ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് ചർച്ച നടന്നത്.