
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തരമായി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലും മാർച്ച് 15ന് മുമ്പ് മെഡിക്കൽ ബോർഡ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യണം. നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും കമ്മിഷണർ ആവശ്യപ്പെട്ടു.