തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ്. അനിൽകുമാറിനെ നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സെനറ്റ് അംഗം കൂടിയായ ഇദ്ദേഹം ശാസ്താംകോട്ട സ്വദേശിയാണ്. സർവകലാശാലയിൽ 2019ൽ നടന്ന മാർക്ക് തട്ടിപ്പ് അന്വേഷിക്കാൻ നിയോഗിച്ച സമിതി അംഗമായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേഡ് ഉപയോഗിച്ച് മോഡറേഷൻ കൂട്ടി നൽകി 350 പേരെ വിജയിപ്പിച്ചത് പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്നും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പിഴവുകൊണ്ടാണെന്നും സമിതി റിപ്പോർട്ട് നൽകിയിരുന്നു.