
തിരുവനന്തപുരം : ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും പോളിസി വിതരണവും ഇന്ന് നടക്കും. ഉച്ചക്ക് 12ന് ഓൺലൈനായി നടക്കുന്ന പരിപാടി മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 2,50,547വീടുകൾക്ക് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ യൂണൈറ്റഡ് ഇൻഷ്വറൻസുമായി ചേർന്ന് പരിരക്ഷ ഏർപ്പെടുത്തുന്നത്.