
തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
കേന്ദ്രസർക്കാർ എക്‌സൈസ് നികുതി, അഡീഷണൽ എക്‌സൈസ്, സർചാർജ്ജ്, തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതാണ് വിലക്കയറ്റത്തിന് പിന്നിൽ. മോട്ടോർ വ്യവസായത്തെയാണ് പെട്രോൾ ഡീസൽ വിലക്കയറ്റം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. ഉപഭോക്തസംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റം ഗണ്യമായതോതിൽ വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും വിവിധ സംഘടകൾ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.