ddd

കണ്ണൂർ:അനധികൃത രേഖകളും പണവുമായി എസ്‌ഐയെ വിജിലൻസ് സംഘംപിടികൂടി. പാനൂർ കൺട്രോൾ റൂം ഗ്രേഡ് എസ്‌ഐ സനിൽകുമാർ ബാലക്കണ്ടിയാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് അമ്പതോളം വാഹനങ്ങളുടെ ഇൻഷൂറൻസ് രേഖകളും 7640 രൂപയും വിജിലൻസ് സംഘം കണ്ടെടുത്തു.

വാഹന പരിശോധന ചുമതലയുണ്ടായിരുന്ന എസ്‌ഐ സനിൽകുമാർ ഇൻഷൂറൻസ് ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി പരിശോധന നടത്തിയത്. തുടർന്നു നടന്ന പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്ന് അമ്പതോളം വാഹനങ്ങളുടെ ഇൻഷൂറൻസ് രേഖകൾ കണ്ടെത്തിയത്. വാഹന പരിശോധനയിൽ കണ്ടെത്തുന്ന ഇൻഷൂറൻസ് മുടങ്ങിയ വാഹനങ്ങൾ സ്‌റ്റേഷനിലെത്തിച്ച് ഭാര്യയുടെ പേരിലുള്ള ഏജൻസിയിൽനിന്ന് ഇൻഷൂറൻസ് എടുപ്പിക്കുകയാണ് പതിവെന്ന് വിജിലൻസ് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിെവ എസ്.പി. പറഞ്ഞു.