
തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തിന് ശുപാർശ .റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ കെ.മോഹൻദാസ് ധനമന്ത്രിക്ക് കൈമാറി.കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചിൻ, കാർഷിക, വെറ്ററിനറി, ഫിഷറീസ്, എ.പി.ജെ അബ്ദുൽ കലാം, ശ്രീ ശങ്കരാചാര്യ, മലയാളം, ആരോഗ്യ സർവകാലശാലകളിലെ ജീവനക്കാർക്കാണ് ശമ്പള പരിഷ്‌കരണം ശുപാർശ ചെയ്തത്. ഇന്നോ, അടുത്തയാഴ്ചയോ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും.സർക്കാർ ജീവനക്കാർക്കായി നിർദേശിച്ച ശമ്പള സ്‌കെയിലും സ്‌കെയിൽ നിർണയ ഫോർമുലയുമാണ് സർവകലാശാല ജീവനക്കാർക്കും . കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയിൽ നിന്ന് 23,000 രൂപയായി വർദ്ധിപ്പിക്കും. 2019 ജൂലായ് 1 മുതൽ പ്രാബല്യം നൽകാനാണ് സാദ്ധ്യത. പെൻഷൻ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള കുടിശിക ഏപ്രിൽ, മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലെ പെൻഷനൊപ്പം നൽകും. 2019 ജൂലായ്1നു ശേഷം വിരമിച്ചവർക്കുള്ള കമ്യൂട്ടേഷൻ കുടിശിക ഒക്ടോബറിൽ ഒറ്റത്തവണയായി നൽകും.പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും മെഡിക്കൽ അലവൻസ് 300 രൂപയിൽ നിന്ന് 500 രൂപയാക്കി. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും വരെ ഇതു തുടരും. അവസാന 10 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതി പെൻഷനായി നിശ്ചയിക്കും.