
കിളിമാനൂർ: കശുഅണ്ടി തൊഴിലാളിയൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി, സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി, ജില്ലാകമ്മറ്റിയംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എൻ. ഗോപാലകൃഷ്ണകുറുപ്പിന്റെ എട്ടാമത് ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം ജില്ലാകമ്മിറ്റിക്കായി സെക്രട്ടേറിയറ്റംഗം ബി.പി. മുരളിയും ഏരിയാ കമ്മിറ്റിക്കായി സെക്രട്ടറി എസ്. ജയചന്ദ്രനും പുഷ്പചക്രം അർപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ മടവൂർ അനിൻ, എസ്. ഷാജഹാൻ, വി. ജോയി എം.എൽ.എ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, ജി. വിജയകുമാർ, കെ. സുഭാഷ്, എം. ഷാഹജാൻ, എം.എ. റഹിം, ഇ. ഷാജഹാൻ, എൻ. പ്രകാശ്, വി. ബിനു, കെ. വത്സലകുമാർ, ടി.എൻ. വിജയൻ, എൻ. രവീന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.