
തിരുവനന്തപുരം: മാരിയമ്മൻ പാട്ടുപാടിയും കരകാട്ടം തുള്ളിയും കുംഭാര സമുദായ സഭ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കിത്താഡ്‌സ് നടത്തിയ പഠനം അനുസരിച്ച് സമുദായത്തിന് സംവരണത്തെ ഏർപ്പെടുത്തുക , കുംഭാര ജാതിപ്പേരിൽ സർട്ടിഫിക്കറ്റ് നൽകുക, പട്ടികജാതിക്കാർക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുക, കളിമൺ ഖനത്തിലെ നിയമതടസങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായാണ് ഇന്നലെ ആചാരചടങ്ങുകൾ തെരുവിൽ അവതരിപ്പിച്ചത്.