rajanbabu

തിരുവനന്തപുരം: ജെ.എസ്.എസ് സ്ഥാപക നേതാവ് കെ.ആർ. ഗൗരിയമ്മയുടെ എൽ.ഡി.എഫ് അനുകൂല നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച രാജൻബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ബീനാകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജൻബാബുവിനും അനുയായികൾക്കും ജെ.എസ്.എസിൽ അവകാശങ്ങളൊന്നുമില്ലെന്ന് അവർ പറഞ്ഞു. സംഗീത് ചക്രപാണി, പ്രാക്കുളം കെ. മോഹനൻ, നെടുമം ജയകുമാർ, ജയ്സിംഗ്, തോമസ് എന്നിവരും പങ്കെടുത്തു.