neelan

ആര്യനാട്: ദേശീയ തലത്തിൽ ഇടതു പക്ഷ സോഷ്യലിസ്റ്റ് മതേതര ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഡോ.എ. നീല ലോഹിതദാസ്. ജനതാദൾ (എസ്) അരുവിക്കര നിയോജക മണ്ഡലം കൺവെൻഷൻ ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് കുറ്റിച്ചൽ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. കൊല്ലംകോട് രവീന്ദ്രൻ നായർ, ഫിറോസ് ലാൽ, പാലോട് സന്തോഷ്, പനയ്ക്കോട് മോഹനൻ, തച്ചൻ കോട് വിജയൻ, ഷിബുലാൽ, ഡോ.ഡി. റസ്സൽ രാജ് തുടങ്ങിയവർ സംസാരിച്ചു.