
ചിറയിൻകീഴ്: 100 സീറ്റെങ്കിലും നേടി എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനങ്ങൾക്ക് താങ്ങും തണലുമായി വികസനത്തിൽ മുന്നിൽ നിൽക്കുന്ന ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തും. എൽ.ഡി.എഫിന്റെ പ്രവർത്തകർക്ക് വിശ്രമമില്ലാത്ത നാളുകളാണ് ഇനിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശാർക്കരയിൽ നടന്ന യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനലത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ, അഡ്വ. പി. വസന്തം, തോമസ് ചാഴിക്കാടൻ എം.പി, കെ.പി. ശങ്കരദാസ്, സാബു ജോർജ്, വർക്കല ബി. രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രൻപിള്ള, എം.വി. മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ ആർ. സുഭാഷ് സ്വാഗതവും സി.പി.എം ശാർക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ നന്ദിയും പറഞ്ഞു.