തിരുവനന്തപുരം: വോയ്സ് ഒഫ് ഗൾഫ് റിട്ടേണീസ് ഏർപ്പെടുത്തിയ എക്സലൻസ് പുരസ്കാരം കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സുമേഷ് ചെമ്പഴന്തിക്ക് ലഭിച്ചു. ഇന്ന് വൈകിട്ട് ആറിന് ഹോട്ടൽ ചിരാഗ് ഇന്നിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും. മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി വെഞ്ചാവോട് അമ്മവീട്ടിൽ പരേതനായ കെ.ബാലകൃഷ്ണന്റേയും ശോഭനയുടേയും മകനാണ് സുമേഷ്. ഭാര്യ:എസ്.ജയലക്ഷ്മി.