
തിരുവനന്തപുരം: നാല് അഴിമതിക്കേസുകൾ നേരിടുന്ന റിയാബ് സെക്രട്ടറി പദ്മകുമാറിന് ആ സ്ഥാനത്തേക്ക് വീണ്ടും നിയമനം.അതും,അദിദേഹം റിയാബ് സെക്രട്ടറിയല്ലെന്ന കാരണത്താൽ കേസ് തള്ളി ഒരാഴ്ചയ്ക്കകം.നിയമപരമല്ലാത്ത രീതിയിൽ റിയാബ് സെക്രട്ടറിയായ പദ്മകുമാറിനെ നീക്കം ചെയ്യണമെന്നായിരുന്നു ഐ.എൻ.ടി.യു.സി നേതാക്കൾ ഹൈക്കോടതിയിൽ 2017ൽ നൽകിയ റിട്ട് ഹർജിയിലെ ആവശ്യം . ചീഫ് ജസ്റ്രിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും ചേർന്ന ബെഞ്ച് വിധി പ്രഖ്യാപിച്ചത് 2021ഫെബ്രുവരി നാലിന്. ഈ സമയത്ത് പദ്മകുമാർ റിയാബ് സെക്രട്ടറിയല്ലെന്ന കാരണത്താലാണ് ഹർജി തള്ളിയത്. ഒരാഴ്ച കഴിഞ്ഞ് 12ന് പദ്മകുമാറിനെ വീണ്ടും റിയാബ് സെക്രട്ടറിയാക്കി സർക്കാർ ഉത്തരവിറക്കി.മലബാർ സിമന്റ്സിലെ എം.ഡിയായിരിക്കെ, അഴിമതിക്കേസിൽ 2016 സെപ്തംബർ 5നാണ് പദ്മകുമാർ അറസ്റ്റിലായത്. 2017ൽ കേരള ഓട്ടോമൊബൈലിന്റെ എം.ഡിയാക്കി. 2018 ഫെബ്രുവരിയിൽനീക്കം ചെയ്തു. 2018ൽ ആഗസ്തിൽ കേരള സ്റ്രേറ്റ് റൂട്ട്രോണിക് സ് എം.ഡി യാക്കി.
അതേ സമയം പദ്മകുമാറിന്റെ നേതൃത്വത്തിൽ കെൽട്രോണിൽ 19 തസ്തികകളിലെ 102 ഒഴിവുകളിലേക്കുള്ള രണ്ടാം ഘട്ട ഇന്റർവ്യൂ ഇന്നലെ ആരംഭിച്ചു. കഴിഞ്ഞയാഴ്ചയാണ് ആദ്യ ഘട്ട ഇന്റർവ്യൂ നടന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമനത്തിനാണ് നീക്കം.