photo

കൊട്ടാരക്കര: റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് നാൽപ്പത് വയസ് തോന്നിക്കുന്നയാളെ അവശനിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ടീ ഷർട്ടാണ് ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവർ കൊട്ടാരക്കര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0474-2454629.