തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അഞ്ചു സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്.ഓരോ സോണിന്റെയും ചുമതല എസ്.പി മാർക്കായിരിക്കും ഡെപ്യൂട്ടി കമ്മീഷണർ ഡോ. വൈഭവ് സക്‌സേന മേൽനോട്ടം വഹിക്കുന്ന സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി 1000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
ഉച്ചയ്ക്ക് 12 മുതൽ ഒന്ന് വരെയും വൈകിട്ട് 6 മുതൽ 7.30 വരെയുമുള്ള സമയത്ത് എയർപോർട്ടിലേയ്ക്ക് വരുന്ന യാത്രക്കാർ അവരുടെ യാത്ര നേരത്തേ ക്രമീകരിച്ച് വരണം. ശംഖുംമുഖം ബീച്ച് മുതൽ ടെക്നിക്കൽ ഏരിയ വരെയുള്ള കടകൾ ഈ സമയത്ത് തുറന്നു പ്രവർത്തിക്കുവാനോ മറ്റു വഴിയോര കച്ചവടങ്ങൾ നടത്തുവാനോ പാടില്ല. എയർപോർട്ട് യാത്രക്കാർ വള്ളക്കടവ് പൊന്നറ പാലം ബൈപാസ് റോഡ് വഴി പോകണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30വരെയും, വൈകിട്ട് 4 മുതൽ വൈകിട്ട് 7.30 വരെയും എയർപോർട്ട്, ശംഖുംമുഖം, ആൾസെയിൻസ്, ചാക്ക,പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി,ആശാൻ സ്‌ക്വയർ,രക്തസാക്ഷി മണ്ഡപം, ആർ.ആർ.ലാംമ്പ്,മ്യുസിയം,വെള്ളയമ്പലം,രാജ്ഭവൻ,കവടിയാർ വരെയുള്ള റോഡ്,ജവർ നഗർ ടി.ടി.സി ഗോൾഫ് ലിങ്ക്സ്‌പൈപ്പിൻമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കർശന ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കും. പേരൂർക്കട ഭാഗത്തു നിന്നും കിഴക്കേകോട്ട, പാളയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എസ്.എ.പി
പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴിയും പൈപ്പിൻമൂട് ഭാഗത്തു നിന്നും ജവഹർ നഗർ, ടി.ടി.സി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ ശാസ്തമംഗലം വഴിയും പോകണം. വൈകിട്ട് 4 മുതൽ 6.30 വരെ പൈപ്പിൻ മൂട് ഗോൾഫ് ലിങ്ക്സ് ജവഹർ നഗർ റോഡിൽ ആ സമയം യാത്ര അനുവദിക്കില്ല.