football

തിരുവനന്തപുരം: മലബാർ സ്‌പെഷ്യൽ പൊലീസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എം.എസ്.പി കാമ്പസിൽ ഫുട്‌ബാൾ അക്കാഡമി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡയറക്ടറായി ഐ.എം. വിജയനെ നേരത്തെ നിയമിച്ചിരുന്നു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. 25 വിദ്യാർത്ഥികൾ വീതമുള്ള രണ്ടു ബാച്ചുകളെയാണ് തിരഞ്ഞെടുക്കുക. ഇവർക്ക് എം.എസ്.പി സ്കൂളിൽ പ്രവേശനം നൽകും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം മേയ് ഒന്നിന് ആരംഭി ക്കും.

നോഡൽ ഏജൻസി

ശബരിമല വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ ചുമതലപ്പെടുത്തും.