qq

തിരുവനന്തപുരം: സംസ്ഥാനത്ത് കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോർട്സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പിന് കീഴിലായിരിക്കും കമ്പനി.

മലബാർ കാൻസർ സെന്ററിലെ അക്കാഡമിക് ജീവനക്കാരുടെ വിരമിക്കൽ പ്രായം റീജിയണൽ കാൻസർ സെന്ററിലേതിനു സമാനമായി പ്രൊഫസർ തസ്തികയ്ക്ക് 65 വയസ്സും മറ്റ് നാല് അക്കാഡമിക് സ്റ്റാഫ് തസ്തികകൾക്ക് 62 വയസ്സും നോൺ അക്കാഡമിക് ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സുമായി നിജപ്പെടുത്തും.