kv

തിരുവനന്തപുരം: അന്തരിച്ച കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസിന്റെ മക്കളിൽ ഒരാൾക്ക് എൻട്രി കേഡറിൽ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പട്ടികജാതി സംവരണ മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം അംഗമായിരുന്നു വിജയദാസ്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ മാസമായിരുന്നു അന്ത്യം.

നേരത്തേ ചെങ്ങന്നൂരിന്റെ പ്രതിനിധിയായിരിക്കെ അന്തരിച്ച സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് സർക്കാർ സർവ്വീസിൽ നിയമനം നൽകിയത് ഏറെ ചർച്ചയായിരുന്നു. അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി- പട്ടികവർഗ്ഗത്തിൽ പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടിൽ ശശികുമാറിന്റെ ഭാര്യ അംബികാ സുനിക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ തൃശൂർ ജില്ലയിൽ നിയമനം നൽകും.