നെടുമങ്ങാട്: കേരളകൗമുദിയുടെ 110 -മത് വാർഷികത്തോടനുബന്ധിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആദരവും ഉപഹാര സമർപ്പണവും ഇന്ന് നടക്കും. രാവിലെ 11ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അദ്ധ്യക്ഷതയിൽ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഉപഹാര സമർപ്പണം നടത്തും. നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ ബാബുതോമസ്, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂവത്തൂർ ജയൻ റീഡേഴ്സ് ക്ളബ് സെക്രട്ടറി എസ്.എസ്.ബിജു തുടങ്ങിയവർ പങ്കെടുക്കും. കസിൻസ് സിൽക്സ്, നെടുമങ്ങാട് ഹോട്ടൽ സെൻട്രൽ പ്ലാസ എന്നിവരുമായി ചേർന്നാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.