
തിരുവനന്തപുരം: കേരളത്തിലെത്തി സി.പി.എമ്മിനെ വിമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ നടപടി കപട രാഷ്ട്രീയ നാടകമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാഹുൽ കേരളത്തിലെത്തിയത് തന്നെ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള സീറ്റുചർച്ച നടത്തി ധാരണയായ ശേഷമാണ്. എന്നിട്ട് ഇവിടെയെത്തി" സി.പി.എം ആയാൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കൊള്ള നടത്താം, പിൻവാതിലിലൂടെ ജോലി ലഭിക്കും, സ്വർണക്കള്ളകടത്ത് നടത്താം" എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ആഭാസമാണെന്ന് തുഷാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.