
കിളിമാനൂർ: എൽ.ഡി.എഫ് നേതാവ് ബിനോയ് വിശ്വം നയിച്ച തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കിളിമാനൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കിളിമാനൂർ ടൗണിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്റ്റാൻഡ് മൈതാനത്ത് സ്വീകരണം ഒരുക്കിയിരുന്നത്. ജാഥാ അംഗങ്ങളായ എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ നേതാവ് പി. വസന്തം എന്നിവർ സംസാരിച്ചു. എ.എം. റാഫി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വം മറുപടി പ്രസംഗം നടത്തികേരളകോൺഗ്രസ് മാണിവിഭാഗം നേതാവ് തോമസ് ചാഴിക്കാടൻ എം.പി, കെ.പി. ശങ്കരദാസ്, ജനതാദൾ സെക്യുലർ നേതാവ് സാബുജോർജ്ജ്, ലോക് താന്ത്രിക് ജനതാദൾ നേതാവ് വി.സുരേന്ദ്രൻ പിള്ള, എൻ.സി.പി നേതാവ് വർക്കല രവികുമാർ, കേരളകോൺഗ്രസ് ബി നേതാവ് എം.എം മണി, കേരളകോൺഗ്രസ് സ്കറിയാവിഭാഗം നേതാവ് ഡോ. ഷാജികടമല, ജനാധിപത്യ കേരളകോൺഗ്രസ് നേതാവ് ജോർജ് അഗസ്റ്റിൻ,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇന്ദിര അരവിന്ദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, കേരള കോൺഗ്രസ് നേതാവ് ആന്റണി, ബി. സത്യൻ എം.എൽ.എ, സി.പി.ഐ നേതാവ് എൻ.രാജൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.പി. മുരളി, ആർ.രാമു, സി.പി.എം ജില്ലാകമ്മറ്റിയംഗങ്ങളായ മടവൂർ അനിൽ, എസ്. ഷാജഹാൻ, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ സെക്രട്ടറി എസ്.ജയചന്ദ്രൻ സ്വാഗതവും ജനതാദൾ നേതാവ് വല്ലൂർ രാജീവ് നന്ദിയും പറഞ്ഞു.