
തിരുവനന്തപുരം: റാങ്ക് പട്ടികയിലെ ആളെണ്ണം കുറയ്ക്കുന്നതിന് സഹായമാകും വിധം ചട്ടം ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ, അതിനനുസരിച്ച് പി.എസ്.സിയുടെ നടപടികളിലും മാറ്റം വരുത്തുമെന്ന് ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു.
നിലവിലെ ചട്ടമനുസരിച്ചാണ് ഒഴിവിന്റെ അഞ്ചിരട്ടി പേരെ റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. സംവരണ പ്രാതിനിധ്യം ഉറപ്പാക്കാനും നിയമന ശുപാർശ കിട്ടിയാലും ജോലിക്ക് ചേരാത്തവരെ കണക്കിലെടുത്തുമാണ് പട്ടിക വലുതാക്കുന്നത്. സർക്കാർ നിയമന നിരോധനം ഏർപ്പെടുത്തുകയോ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്താൽ മാത്രമേ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വർഷം വരെ നീട്ടി നൽകാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.