
ബാലരാമപുരം: കേരളകൗമുദി ബാലരാമപുരം ന്യൂസ്, പരസ്യബ്യൂറോയുടെ ഉദ്ഘാടനം അഡ്വ. എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കേരള സംഗീത നാടക അക്കാഡമിയുടെ 2020 ലെ ഗുരുപൂജ അവാർഡ് ജേതാവായ അജയൻ ഉണ്ണിപ്പറമ്പിലിനെ എം.എൽ.എ ആദരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, എസ്. വിമൽകുമാർ (സീനിയർ മാനേജർ,മാർക്കറ്റിംഗ്), കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറിയും പള്ളിച്ചൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സി.ആർ. സുനു, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, രേവതി ഹോസ്പിറ്രൽ മാനേജർ പ്രശാന്ത് കേരളീയം,ബീന, കേരളകൗമുദി ബാലരാമപുരം റിപ്പോർട്ടർ പ്രേംകുമാർ എം.എസ് തുടങ്ങിയവർ സംബന്ധിച്ചു. വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 8547583908, 9946103619.