general

ബാലരാമപുരം: കേരളകൗമുദി ബാലരാമപുരം ന്യൂസ്,​ പരസ്യബ്യൂറോയുടെ ഉദ്ഘാടനം അഡ്വ. എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കേരള സംഗീത നാടക അക്കാഡമിയുടെ 2020 ലെ ഗുരുപൂജ അവാർഡ് ജേതാവായ അജയൻ ഉണ്ണിപ്പറമ്പിലിനെ എം.എൽ.എ ആദരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, എസ്. വിമൽകുമാർ (സീനിയർ മാനേജർ,​മാർക്കറ്റിംഗ്),​ കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറിയും പള്ളിച്ചൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സി.ആർ. സുനു, ​ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, രേവതി ഹോസ്പിറ്രൽ മാനേജർ പ്രശാന്ത് കേരളീയം,ബീന,​ കേരളകൗമുദി ബാലരാമപുരം റിപ്പോർട്ടർ പ്രേംകുമാർ എം.എസ് തുടങ്ങിയവർ സംബന്ധിച്ചു. വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 8547583908,​ 9946103619.