dr-mg-sashi-bhooshan

വിഷ്ണുനാരായണൻ നമ്പൂതിരി പതിവ് തെറ്റിക്കാത്ത ഹിമാലയ യാത്രികനായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം 12 തവണയെങ്കിലും അദ്ദേഹം ഹിമാലയ യാത്ര നടത്തി. ഓരോ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ കരുതിയിരുന്ന എന്റെ പിതാവ് പ്രൊഫ. എസ്.ഗുപ്തൻ നായർ, സഹോദരിയെപ്പോലെ സ്നേഹിച്ചിരുന്ന സുഗതകുമാരി, പി.നാരായണക്കുറുപ്പ് എന്നിവരോടാണ് യാത്രാനുമതി തേടിയിരുന്നുത്. അച്ഛനെപ്പോലെ സഹോദര തുല്യമായി സ്നേഹിച്ചിരുന്ന മറ്റൊരാൾ എൻ.എൻ.കക്കാടായിരുന്നു.യാഥാർത്ഥ്യബോധത്തോടെയായിരുന്നു എപ്പോഴും പെരുമാറ്റം. മികച്ച അദ്ധ്യാപകനായി വിരാജിക്കുമ്പോഴും അദ്ദേഹം സ്വതന്ത്രചിന്തകനുമായിരുന്നു.