
തിരുവനന്തപുരം:കാണാതായ യു.എ.ഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കുഴിവിളയിലെ വീട്ടിൽ മടങ്ങിയെത്തി. പഴനിയിൽ പോയെന്നാണ് ബന്ധുക്കളോടു പറഞ്ഞത്. ജയഘോഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ തിരിച്ചെത്തിയത്.
ചൊവ്വാഴ്ച ഉച്ച മുതലാണ് ഇയാളെ കാണാതായത്.രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് സ്‌കൂട്ടറിൽ എത്തിച്ച ശേഷമായിരുന്നു കാണാതാകൽ. സ്‌കൂട്ടറും മൊബൈലും നേമം പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷിച്ചാണ് മുങ്ങിയത്.താൻ വളരെ സംഘർഷത്തിലാണെന്നും തത്ക്കാലം മാറിനിൽക്കുകയാണെന്നും അറിയിക്കുന്ന കത്ത് സ്‌കൂട്ടറിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.