
പാറശാല: ബി.ആർ.സിയുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ നടപ്പിലാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ വീട്ടിൽ സ്ഥാപിക്കുന്ന ഉപകരണ കിറ്റുകളുടെ ബ്ലോക്കുതല വിതരണോദ്ഘാടനം കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി നിർവഹിച്ചു. ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളിലൂടെ ലഭിക്കുന്ന അറിവുകൾ സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെട്ട് പഠനനേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുന്നത്തുകാൽ യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അന്നയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജി. കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം ഷീബാ റാണി, വാർഡ് മെമ്പർ അനിതകുമാരി, ബി.പി.സി എസ്.കൃഷ്ണകുമാർ, എ.ഇ.ഒ ഡി.ദേവപ്രദീപ്, ഡയറ്റ് ലക്ചറർ ഡോ.കെ.ഗീതാലക്ഷ്മി, എസ്.എം.സി ചെയർമാൻ പി. രാഘവൻപിള്ള, സ്കൂൾ വികസന സമിതി അംഗം സോമശേഖരൻ നായർ, പ്രഥമാദ്ധ്യാപിക സി.വി.സനൽ കുമാരി, ബി.ആർ.സി.പരിശീലകരായ എസ്. അജികുമാർ, ബൈജുകുമാർ, പദ്മകുമാരിയമ്മ, അദ്ധ്യാപകരായ സന്തോഷ് കുമാർ, അജിൻസ് ബെൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിപ്രകാരം 1 മുതൽ 7വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വീട്ടിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ മാർച്ച് പകുതിയോടെ തന്നെ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നതായി അധികൃതർ അറിയിച്ചു.
ഫോട്ടോ: പാറശാല ബി.ആർ.സി.യുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷ നടപ്പിലാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ വീട്ടിൽ സ്ഥാപിക്കുന്ന ലാബുകളിലേക്കുള്ള ഉപകരണ കിറ്റുകളുടെ ബ്ലോക്കുതല വിതരണോദ്ഘാടനം കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി നിർവഹക്കുന്നു.